Saturday, December 11, 2010

നഷ്ടസ്വപ്നം

നിദ്രകളില്‍ അവളായിരുന്നു കാവല്‍

കാറ്റായി തഴുകിയത് അവളുടെ ഓര്‍മ്മകള്‍

കെട്ടി പിടിച്ച തലയിണക്ക് അവളുടെ സുകന്ധം 

എന്‍റെ കമ്പിളി പുതപ്പു അവളുടെ 

കൂന്തലിന്‍ വശ്യത അറിഞ്ഞിരിന്നുവോ? 

എന്നെ ഉറക്കിയ താരാട്ട് അവളുടെ ശബ്ദമാണ് 

അത് മാത്രമാണ്

നിന്റെ മുഖം എന്‍റെ ഹൃദയത്തില്‍ 

പച്ച കുത്തിയ പോലെ

പക്ഷെ എന്തോ ഇന്നു മുതല്‍

നീ എന്‍റെ മനസ്സിലില്ല

ആ രൂപം മാറിയിരിക്കുന്നു

ഞാനായി ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍

പൊലിഞ്ഞ മഞ്ഞിന്‍ കണം പോലെ

ഉരുകിയിരികുന്നു

രാത്രിയുടെ ആ സുഖം

വെടിഞ്ഞു ഞാന്‍ പുലര്‍കാല

സൗകുമാര്യത്തിന്‍ ആരാധകനായി

എങ്കിലും ചിലപ്പോള്‍ നീയെന്‍ അടുത്ത് വരുമ്പോള്‍

നാം ആലിംകനബദ്ധരാകുമ്പോള്‍ 

ഞാന്‍ അറിയാതെ പറയുന്നു 

നീയിനിയെങ്ങും പോകരുതേ

എന്‍റെ നിദ്രകളെ കാക്കാണമേ..............     

മെയ്‌-27

ഇന്നു പ്രണയം മരിക്കുന്ന ദിവസം .എന്‍റെ കാമുകിയുടെ വിവാഹം
ആണ് .ഞാന്‍ പ്രത്യേക ക്ഷണിതാവാണ്.അവളുമായി രാത്രികള്‍ പങ്കിട്ടതിന്റെ കൂലി.ഞാന്‍ ഒരു പുതിയ ജീവിതം 
ഒരുക്കുന്നു .എന്‍റെ പ്രണയത്തിനു   ഞാന്‍ ശവ കുഴി തോണ്ടുന്നു .

Wednesday, December 8, 2010

വിശേഷജന്മം

നിരാശയുടെ പടുകുഴിയില്‍ വീണവന് മറ്റു കുഴികള്‍ സമതലമായേ തോന്നൂ .കിഴക്കന്‍ ചക്രവാളത്തില്‍   വെള്ള കീറിയാലും നട്ടുച്ചയ്ക്ക് സുര്യന്‍   തീ വര്ഷം ചൊരിഞ്ഞാലും രാത്രി നിലാവ് പാല്‍ തുഉകിയാലും ചിന്തകളുടെ ലോകത്ത് ഭാവ ഭേദങ്ങള്‍ ഉണ്ടാകില്ല .എന്റെ അവസ്ഥ ഇതില്‍ നിന്ന് തെല്ലും വ്യത്യസ്തമല്ല.യുവത്യവസ്ഥയില്‍ കാലെടുത്തു വച്ച് കാലു പോക്കനാകാത്ത വിധത്തിലുള്ള എല്ലാ യുവാക്കളുടെയും പ്രശ്നമായ പ്രണയമാണ് എന്റെയും പ്രശ്നം .ഭംഗിയുള്ള ഏതു   സ്ത്രിയെയും ഞാന്‍ പ്രണയിക്കുന്നു .പക്ഷെ,അവള്‍ തിരിച്ചത് പ്രകടിപ്പികുന്നില്ല .യുവതികളുടെ മനസ്സിന്റെ ഭൌതിക ഘടന മറ്റു വിധത്തിലുല്ലതാണോ? ഞാന്‍ പണ്ട് കരുതിയത്‌ ഉവതികള്‍ പ്രണയിക്കാറില്ല(?) അത്തരം ചിന്തകള്‍ അവര്‍ക്കിലാ എന്നായിരുന്നു. പക്ഷെ എന്റെ ആദ്യ പെന്‍ സുഹൃത്ത് പറഞ്ഞപ്പോഴാണ് അവരും പ്രണയിക്കുന്നു എന്നാല്‍ സുഖ സത്യം ഞാന്‍ അറിഞ്ഞത്.പിന്നെ പ്രനയാഭ്യര്തന യുദ്ധം ആയിരുന്നു. ജാതി മതം പണം എന്നിവ ഞാന്‍ കാര്യമാക്കിയില്ല.ഞാനൊരു ആണ് അവളൊരു പെണ്ണ് അതായിരുന്നു എന്റെ ചിന്ത .പണം സൗന്ദര്യം വിദ്യാഭ്യാസം എല്ലാം എനിക്കുണ്ട്.പക്ഷെ സ്ത്രികള്‍ക്ക് എന്നെ വേണ്ട.മനസ്സില്‍ പല സ്ത്രികളും മിന്നി മറഞ്ഞു. പരരും എനിക്ക് കീഴടങ്ങി.പക്ഷെ ഉറക്കം ഉണര്‍ന്നാല്‍ അവര്‍ അപ്പ്രത്യക്ഷരാകും .ഇതിനു പ്രതി വിധിക്കായി  മനശാസ്ത്രന്ജനെ കണ്ടു അയാള്‍ കൈ മലര്‍ത്തി. അയാള്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവത്രേ !അതിനെ നേരിടുവാനുള്ള പരീക്ഷനതിലാനയാല്‍ .മനസ്സിന്റെ തല്ലാം ഒരു സ്ത്രീയെ പോലെ മന്ത്രികാന്‍ തുടങ്ങിയിട്ട് കാലങ്ങളായി,പക്ഷെ അതിനൊരു മറു മന്ത്രണം കേട്ടില്ല . ഉദ്ധിഷ്ട്ട കാര്യ സാധ്യം നടത്തുന്ന ഒരു സിദ്ധന്‍ ഉണ്ടത്രേ .അവാലെ ചെന്ന് ഞാന്‍  കണ്ടു അയാളും കൈ മലര്‍ത്തി .പ്രണയം വിതക്കാനുള്ള വിദ്യ      അയാള്കറിയില്ല.അറിയാമായിരുന്നെങ്കില്‍ അയാള്‍ സന്യാസിയാകില്ലയിരുന്നെന്നു കട്ടായം പറഞ്ഞു. പ്രനയാഭിലാശം പകല്‍ കാവടി പോലെ എന്റെ മനസ്സില്‍ ഉറഞ്ഞു തുള്ളി.   
പല തരം നിറങ്ങള്‍ മനസ്സില്‍ തുളുമ്പുന്നു പക്ഷെ ഒന്ന്പതിയുന്നില്ല. എനിക്ക് പ്രണയിക്കണം അതല്ലാതെ മറ്റൊരു വഴിയില്ല എന്നാ അവസ്ഥ എന്നെ പുല്‍കി കഴിഞ്ഞു .പത്രത്തില്‍ സ്നേഹിക്കാന്‍ ആളെ വേണമെന്ന് പരസ്യം കൊടുത്തു.ആ പത്രം പൊടി പിടിച്ചു മുറിയില്‍ കിടക്കുന്നു.  പണം കൊടുത്തു പ്രണയം വാങ്ങാനുള്ള ശ്രമം ഞാന്‍ ആരംഭിച്ചു. പണത്തിന്നു മീതെ പരുന്തും പറക്കില്ലല്ലോ അവസാനം ഒരുവളെ പണം കൊടുത്തു ശട്ടം  കെട്ടി.ഞാനും അവളും ഒരേ മുറിയില്‍ ..പറഞ്ഞ പണം കൊടുത്തതോടെ അവള്‍ വസ്ത്രം അഴിക്കാനുള്ള തത്രപാടില്ലായി .ഞാന്‍ പറഞ്ഞു നമ്മുക്ക് പ്രണയിക്കാം .അതെ അതിനുള്ള ഒരുക്കതിലാണെന്ന്    അവള്‍ മൊഴിഞ്ഞു .നമക്ക് വസ്ത്ര മഴിക്കാതെ പ്രണയിക്കാം ,ഞാനോതി.അതവള്‍ക്ക്‌ അറിയില്ലത്രേ .അവള്‍ ആധുനിക പ്രണയത്തിന്‍ വക്താവാണ്‌, ആ പ്രണയത്തിന്‍ പ്രവര്‍ത്തക ആണ് എന്നാ കാര്യം എനിക്കും സുവ്യക്തം ആയി. പ്രണയിക്കാന്‍ അറിയാവുന്ന അവസാന കണ്ണി ആണ് ഞാന്‍ ...................ഒരു വിശേഷ ജന്മം .................