Thursday, February 3, 2011

സംശയരോഗി

 'പ്രണയം മോഹനമാണ് പാവനമാണ് .അത് ജാതിമതവിശ്യാസങ്ങല്‍ക്കുപരിയാണ് .അത് രണ്ടാത്മാക്കളുടെ സ്വര്‍ഗീയസങ്കലനമാണ്.പ്രണയത്തെ വര്‍ണിക്കാത്ത
കവികളുണ്ടോ '? "പ്രണയം ഒലക്കേടെ മൂടാണ് "ജോസെഫ്കുട്ടി പ്രാകി.കുറെ നേരമായി
തന്റെ ചെവിയില്‍    മുഴങ്ങുന്ന പ്രണയവിശേഷണങ്ങള്‍    പുള്ളിക്കാരനെ
മനോരോഗിയാക്കി .തന്റെ ഇഷ്ടവിഷയമായ മലയാളം വിരസമാക്കിയ പ്രണയ    കവിയേയും അത്
വിശദീകരിച്ച മലയാളം ഗുരു ശിവശങ്കരനെയും അവന്‍ ഒന്നടങ്കം  പ്രാകി. 
ജോസെഫ്കൂട്ടിക്കു പ്രാകാനുള്ള അവകാശം ഉണ്ടോ എന്നാ ചോദ്യത്തിന് പ്രസക്തിയുണ്ടോ?
ഉണ്ട് എന്ന് അവന്‍ പറയും .ഗാന്ധിജി ബ്രിട്ടിഷുകാരെ ഓടിച്ചപ്പോള്‍ അവര്‍ അടിവറ വച്ച
ഒന്നാണ് പ്രാകാനുള്ള അവകാശം .അതിനുവേണ്ടി ജീവത്യാഗം ചെയ്ത മഹാന്മാരെ
കുറിച്ച് ഹിസ്റ്ററി
ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട് .പ്രാകി ജീവന്‍ കളഞ്ഞവരുമുണ്ട്.
ഇത്ര കഷ്ടപ്പെട്ട് നേടിയ അവകാശം ഒരു പീറ ചെറുക്കന്‍ മലയാളം ക്ലാസ്സില്‍
എന്തിനുപയോഗിച്ചു ?നിക്കകള്ളിയില്ലതായപോഴാണ്
കര്‍ണ്ണന്‍ നാഗാസ്ത്രം വിട്ടത് .അതൊട്ട്‌ ഏറ്റതുമില്ല .ബ്രഹ്മാസ്ത്രം അര്‍ജുനനുണ്ടെങ്കിലും  കണ്ടിരുന്നട്ടെ ഉള്ളു(?)
.എന്തിനു നമ്മുടെ അമേരിക്ക പോള് ആണ് ബോംബിട്ടത് കക്ഷം കീറിയപ്പോഴല്ലേ!!എന്തിനു പത്തില്‍ പഠിക്കുന്ന ഈ പീറ പയ്യന്‍ ജോസഫ്‌ ഈ
അവകാശം ഉപയോഗിച്ചു??   
എങ്ങനെ ഉപയോഗികാതിരിക്കും സുഹൃത്തേ !!പയ്യന്‍ പത്തില്‍ ആണെങ്കിലും മനസ്സ്
രണ്ടു കെട്ടിയതാണ്‌ !പയ്യനെകുരിച്ചു വ്യക്തമായി അറിയാവുന്നത്
കൊണ്ട് ഈയുള്ളവന്‍ കാര്യം വ്യക്തമാക്കാം .ഈയുള്ളവന്റെ ആത്മ
സുഹൃത്താണ് ജോസെഫ്കുട്ടി എന്ന്
അടിവരയിട്ടുകൊണ്ട് കഥയാരംഭിക്കാം .
 
ജോസെഫ്കുട്ടി   ആദ്യമായി    അഞ്ചാം ക്ലാസ്സില്‍
കേറിയപ്പോള്‍ കണ്ട പെണ്‍കുട്ടിയാണ് സുഹൈറ.പണ്ടും ഭംഗിയുള്ള കുട്ടികളെ (പെണ്‍) 
കണ്ടാല്‍ ഹാളിലകാറുള്ള നമ്മുടെ നായകന് സുഹൈറയെ കണ്ടിട്ട് ഇരിപ്പ് ഉറച്ചില്ല .കാരണം സുഹൈറ വെറും
സുന്ദരിയല്ല ഭൂലോക സുന്ദരിയാണ് .അവളുടെ മീന്‍ കണ്ണും തത്തമ്മ ചുണ്ടും എന്ന് വേണ്ട
അവളെ മൊത്തമായും ചില്ലറയായും അവനു ബോധിച്ചു .കുവൈറ്റില്‍ നിന്ന് വന്ന പുതിയ
ഇറക്കുമതിയാണ് എന്നറിഞ്ഞപ്പോള്‍ പൂര്‍ത്തിയായി.പണവും   സൗന്ദര്യവും 
  ഉള്ള
അവളെ ഭാവി വധുവായി സ്വീകരിച്ചു .പ്രമേയം പാസാക്കുന്ന അസുഖമുള്ളത് കൊണ്ട് ഒരു പ്രമയവും പാസാക്കി വിളംബരം ചെയ്തു.
 
അന്ന് മുതന്‍ സുഹൈറ സംഭവം ആട്ട കഥ അഞ്ചാം ക്ലാസ്സ്‌ ബിയില്‍ അരങ്ങേറി  
തുടങ്ങി.സുഹൈറ ഒട്ടും   അറിഞ്ഞില്ലെങ്കിലുംസുഹരയുടെ ഭാവി കാമുകന്‍
തന്റെ കഥാപാത്രം അനശ്യരമാക്കീ. സുഹരയുടെ ഏറ്റവും  
അടുത്ത  സുഹൃത്താണ് മോഹന്‍കുമാര്‍ .കുവൈറ്റില്‍   നിന്ന് തന്നെ വന്ന ആ
ഇറക്കുമതിയാണ്  നമ്മുടെ നായകന്റെ ഏറ്റവും വലിയ തലവേദന.എന്തിനും ഈതിനും മി.
കുമാര്‍ വേണമായിരുന്നു. ഒന്ന് എഴുന്നേറ്റു   നില്‍കാന്‍ പോലും കുമാര്‍
സമ്മതിക്കണം .പ്രത്യേകിച്ച് പറയണ്ടല്ലോ നമ്മുടെ കഥയിലെ വില്ലന്‍.

ക്ലസ്സുകള്‍ പലതും കേറിയിറങ്ങി .നമ്മുടെ നായകന്റെ പ്രണയം
അനസ്യൂത സുന്ദരമായി മുന്നോട്ടു നീങ്ങി.കാര്യം സുഹൈറ അറിഞ്ഞില്ലെങ്കിലും!

അവസാനം രണ്ടും കല്പിച്ചു ഒമ്പതാം ക്ലാസ്സിന്റെ
പടിവാതില്‍ക്കല്‍ അവന്‍ ആ കാര്യം പറഞ്ഞു.അഞ്ചാം ക്ലാസ്സ്‌ മുതല്‍ തന്നെ നോക്കി
വെള്ളമിറക്കി ഇരിക്കാറുള്ള നമ്മുടെ നായകനെ അവള്കിഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍ എല്ലാം
പൂര്‍ത്തിയായി.ജോസഫ്‌ സുഹൈറ സഖ്യം ആ സ്കൂളിലെ പ്രഖ്യാപിത കാമുകി
കാമുകന്മാരായി. ഇവരുടെ പ്രണയം മാലോകരെ അറിയിക്കാന്‍ നിരവധി തറ
വേലകള്‍ കാട്ടികൂട്ടി. കണ്ണും കണ്ണും നോക്കിയിരിക്കുക ,ചോറ് വാരി കൊടുക്കുക,പിച്ചി
കളിക്കുക തുടങ്ങിയവ അതില്‍ ചിലത് മാത്രം .പ്രണയ
ബന്ധുരമായ മനസ്സില്ലാതതുകൊണ്ടാണ് ഇതിനെ തറ വേലകള്‍ എന്ന്
വിളിക്കുന്നത്‌ എന്ന് എന്നെ പിടിച്ചു ഒന്ന് ഉപദേശിച്ചു.
 
അങ്ങനെ പത്താം ക്ലാസ്സിന്റെ
വാതായനങ്ങള്‍ ഇരുവര്‍ക്കും തുറന്നു കിട്ടി.തലകകത്ത് കാലിയല്ലാത്തത്
കൊണ്ട്      പ്രണയം രണ്ടു പേരുടെയും പഠനത്തെ ബാധിച്ചില്ല .നമ്മുടെ വില്ലന്‍
മോഹന്‍കുമാര്‍ ഇപ്പോഴും അവളുടെ പിന്നില്‍ മണപ്പിച്ചു നടക്കുന്നുണ്ട്
എന്നതൊഴിച്ചാല്‍ ജോസഫ്‌ കുട്ടി ഈ ബന്ധത്തില്‍ പൂര്‍ണ തൃപ്തനാണ് .ക്ലാസ്സ്‌
കഴിഞ്ഞു അവര്‍ നടന്നു കൊണ്ട്   വീട്ടില്‍ പോകുന്ന പതിവാരംഭിച്ചു .രണ്ടു
പേരും പരസ്പരം ചരിത്ര താളുകള്‍ അഴിച്ചു വയ്ക്കുന്ന പണിയാരംഭിച്ചു.അവളുടെ ചരിത്ര
താളുകളില്ലെല്ലാം മി.മോഹന്‍ നിറഞ്ഞു നിന്ന്.മോഹന്‍കുമാറിന്റെ വീര സാഹസിക കഥകള്‍
അല്പം ഓവറാണ് .ജോസെഫ്കുട്ടി പറഞ്ഞു ഈയുള്ളവനും ചിലതെല്ലാം
കേട്ടിട്ടുണ്ട് .മഹാഭാരതയുഗത്തില്‍ ജനിച്ചിരുന്നെങ്കില്‍ ഭീഷ്മര്‍ വരെ ശിഷ്യപെടാവുന്ന    ഒരു
അനുഗ്രഹീത ശപ്പനാണ് പുള്ളി.

ചരിത്ര താളുകളില്‍ മോഹന്‍ നിറഞ്ഞു നില്കുന്നത്  
കൊണ്ട്ചരിത്ര പരാവര്‍ത്തനം ജോസെഫ്കുട്ടി ഉപേക്ഷിച്ചു.ഒരു പട്ടിക്കു മറ്റൊരു
പറ്റിയ കണ്ടു കൂടാ എന്നാ വേദ വാക്യം ഒരു കുട്ടി
ഭൂമിയില്‍ അടിവരയിട്ടു.

മോഹന്‍കുമാറിന്റെ വ്യക്തിപ്രഭാവം നമ്മുടെ
നായകനില്‍ വ്യതസ്ത തരംഗം ഉണ്ടാകുന്നു എന്നറിഞ്ഞപ്പോള്‍ സുഹൈറ അസൂയാലു എന്നി വിധി എഴുതി .തന്റെ ഒരു വെറും സുഹൃത്തിനെ തന്റെ
ആണ്‍ സുഹൃത്ത് സംശയിക്കുന്നതില്‍ അവള്‍ പരിഭവിച്ചു.അവളുടെ കണ്ണ് നിറഞ്ഞു. പെണ്ണ്
കരഞ്ഞാല്‍ പിടിച്ചു നില്കാനുള്ള ഹൃദയം ദൈവം ആണുങ്ങള്‍ക്ക്  
നല്കിയിട്ടില്ലലോ!!.   
                   
 
അവന്‍ അവധി ദിവസങ്ങളില്‍ അവളെ പുറത്തേക്കു വിളിക്കും അവള്‍ അതില്‍ നീരസം
പ്രകടിപിച്ചിരുന്നു.മോഹന്‍ കുമാറിന്റെ ഈ കാര്യം മോഹന്‍കുമാറിന്റെ ആ കാര്യം എന്ന്
പറഞ്ഞു അവള്‍ ഒഴിഞ്ഞുമാറി.അവസാനം മി.കുമാറിന്റെ ബുക്കിംഗ് ഇല്ലാത്ത ഒരു
ശനിയാഴ്ച രണ്ടു പേരും പുറം ലോകത്ത് കാലു വച്ച് .പക്ഷെ
അവള്‍ മ്ലാനവദനായിരുന്നു.മോഹന്‍ ഒറ്റക്കാണ് എന്നുള്ളത് അവളെ മദിച്ചിരുന്നു.അവന്‍
അവളോടെ ഒരു ചോദ്യം ചോദിച്ചു മോഹനുമായോ ചുറ്റാന്‍ പോകുമ്പോള്‍ താന്‍
ഒറ്റക്കാണ് എന്ന് അവളെ മദിചിരുന്നോ?സംശയരോഗികളുടെ ആഗോള ചോദ്യമാണ് ഇത് എന്ന
ഉത്തരം നായകന് കിട്ടി.തന്നില്‍ നിന്നകലുമ്പോള്‍ ആശ്യാസം കണ്ടെത്താവുന്ന ഒരു സങ്കേതം
നായകന്‍ പ്രയത്നിച്ചു കുമാറിന് നേടി കൊടുത്തു.

അവര്‍ അടുതനെങ്കിലും ഒരു അകല്‍ച്ച അവരെ പിടികൂടി .ആയിടക്കു കുവൈറ്റില്‍
നിന്ന് നാട്ടില്‍ എത്തിയ ചില ചരക്കുകളുടെ കൂടെ നമ്മുടെ നായകനും വില്ലനും
കൂടി കടാപ്പുറ പര്യടനം നടത്തി. നമ്മുടെ ജോസെഫ്മോന്‍ പണ്ടേ പാഠം പഠിച്ചത് കൊണ്ട്
സന്തോഷപൂര്‍വ്വം (?) അവരെ യാത്രയാക്കി.ഊര്‍ജസ്വലരായി അവള്‍ കോവളം കടപുറത്തു നിന്ന്
അവര്‍ തിരിച്ചെത്തി  .മോഹന്കുമാരിനെ ഓടിച്ചതും തപ്പി തടഞ്ഞു ധന്യയുടെ ദേഹത് വീണതും ധന്യ ഓടിച്ചപ്പോള്‍
സുഹൈറ മോഹന്‍കുമാറിന്റെ ദേഹത് വീണതുമായ 'തമാശകള്‍'അവനെ കേള്‍പിച്ചു. പാവം
ജോസഫ്‌ ,അവന്റെ ഹൃദയത്തില്‍ കാണാം കൂടുന്നതായി തോന്നി .അവരുടെ ഫോട്ടോസ് അവനെ
കാണിച്ചു എല്ലാ പെണ്കുട്ടികളുംകൂടി മോഹന്‍ കുമാറിനെ ഉമ്മ വക്കുനതും എല്ലാ ആണ്‍ കുട്ടികളും കൂടി  സുഹൈറയെ പോക്കുന്നതും നിറഞ്ഞ
കണ്ണുകളോടെ ജോസഫ്‌ കണ്ടു."ഇത് നോര്‍മലാണോ ? 
  " ജോസ്ചോദിച്ചു
."ഞങ്ങള്‍ സുഹൃത്തുകള്‍ ഇങ്ങനെയാണ് "സുഹൈറ മറുപടി പറഞ്ഞു.ജീവിതത്തില്‍    
ആദ്യമായി   ജോസെഫ്കുട്ടി പൊട്ടി തെറിച്ചു "കുവൈറ്റിലെ ഷേക്കിന്റെ മക്കള്‍ക്ക്‌ ഇത്
നോര്‍മലായിരിക്കും .കേരളത്തിലെ ഒരു വക്കീലിന്റെ മോന് ഇത് നോര്‍മല്‍
അല്ല "അവളും വിട്ടു കൊടുത്തില്ല സംശയരോഗത്തിന്റെ     ഹിമാലയം
കേറിയിറങ്ങിയ   മി.ജോസെഫിനു സൌഹൃദം എന്തെന്നറിയില്ല .കേരളത്തിലെ ഓണം കേറാമൂലയിലെ '
uncultured  bastard 'നു  ലോകം മാറിയത്  അറിയില്ല തുടങ്ങി അറബിയില്‍ വരെ അവള്‍
സംസാരിച്ചു .അറബി അറിയാത്തതില്‍ അവന്‍ സന്തോഷിച്ചു .കാരണം
മലയാളത്തിലും ഇംഗ്ലീഷിലും പറഞ്ഞ കാര്യങ്ങള്‍ കേട്ട് തന്നെ അവന്‍
തകര്‍ന്നിരുന്നു.അങ്ങനെ ക്ലൈമാക്സ്‌ കാണാതെ
അവരുടെ ബന്ധം പൊളിഞ്ഞു.
      
 


ശേഷം   


ഇത്തരം സാഹജര്യങ്ങളെ അഭിമുഖീകരിച്ച നമ്മുടെ നായകന് പ്രകാനുള്ള അവകാശം ഉണ്ട്
എന്ന് തന്നെയാണ് ഈയുള്ളവന്റെ അഭിപ്രായം .ഈയുള്ളവന്റെ
പേര് ശ്രീജിത്ത്‌ .ജോസെഫിന്റെ ഏറവും അടുത്ത സുഹൃത്ത് .ഇന്നും ഞങ്ങള്‍ ഒരുമിച്ചു
തന്നെ ,അത് കൊണ്ട് ജോസെഫിന്റെ ഭൂതം മാത്രമല്ല വര്‍ത്തമാനവും അറിയാം.



സുഹൈറയുമായുള്ള
തകര്‍ച്ച ജോസെഫിനെ സ്ത്രീ വിരോധിയാക്കിയില്ല സ്ത്രീകളിലേക്ക് ക്കൊടുതല്‍
അടുപ്പിച്ചു . ഫാഷന്‍ ടെക്നോളജി പഠിക്കുന്ന കാലത്ത്  നിരവധി പെണ്‍
സുഹൃത്തുക്കള്‍ അവനുണ്ടായിരുന്നു. സുഹൈറ വിവരിച്ച പോലെ മാറിയ
ലോകത്തിന്‍ സുഹൃത്തുക്കള്‍ .പഠനം കഴിഞ്ഞു ന്യൂ
യോര്‍ക്കില്‍ കുടിയേറി. പേര് ജോ എന്നാക്കി
ചുരുക്കി.ഞാനും അവിടുണ്ട് .സുഹൈറയുമായുള്ള  ബന്ധം സ്ത്രീയെ ഒരു
ഉപ്ഭോഗവസ്തുവാക്കി .ഇന്ന് നിരവധി
സ്ത്രീകളെ പ്രാപിച്ചു മടുകാത്ത പടകുതിരയായി വിരാജിക്കുന്നു

FACTS



സുഹൈറ ഇന്ന് കുവൈറ്റില്‍ ആണ്.ഭര്‍ത്താവ് ഇക്ബാല്‍   ഡോക്ടറാണ് .മി.മോഹന്‍കുമാര്‍
ഒരു റോഡ്‌ അപകടത്തില്‍ മരിച്ചു.അതറിഞ്ഞു സുഹൈറ പൊട്ടി കരഞ്ഞതായാണ് ഈയുള്ളവന്
കിട്ടിയ വിവരം .ഇതറിഞ്ഞു ന്യൂ യോര്‍ക്കില്‍ ഒരു വലിയ പാര്‍ട്ടി നമ്മുടെ നായകന്‍
ആസൂത്രണം ചെയ്തു, ആവേശം മൂത്ത് വെള്ളമടിച്ചു കാര്‍ ഓടിച്ചതിന് പോലീസു     പിടിച്ചു 
ആശാന്‍ രണ്ടു ദിവസം ലോക്കപ്പില്ലായിരുന്നു.പക്ഷെ പാര്‍ട്ടി നന്നായിരുന്നു .