Saturday, December 11, 2010

നഷ്ടസ്വപ്നം

നിദ്രകളില്‍ അവളായിരുന്നു കാവല്‍

കാറ്റായി തഴുകിയത് അവളുടെ ഓര്‍മ്മകള്‍

കെട്ടി പിടിച്ച തലയിണക്ക് അവളുടെ സുകന്ധം 

എന്‍റെ കമ്പിളി പുതപ്പു അവളുടെ 

കൂന്തലിന്‍ വശ്യത അറിഞ്ഞിരിന്നുവോ? 

എന്നെ ഉറക്കിയ താരാട്ട് അവളുടെ ശബ്ദമാണ് 

അത് മാത്രമാണ്

നിന്റെ മുഖം എന്‍റെ ഹൃദയത്തില്‍ 

പച്ച കുത്തിയ പോലെ

പക്ഷെ എന്തോ ഇന്നു മുതല്‍

നീ എന്‍റെ മനസ്സിലില്ല

ആ രൂപം മാറിയിരിക്കുന്നു

ഞാനായി ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍

പൊലിഞ്ഞ മഞ്ഞിന്‍ കണം പോലെ

ഉരുകിയിരികുന്നു

രാത്രിയുടെ ആ സുഖം

വെടിഞ്ഞു ഞാന്‍ പുലര്‍കാല

സൗകുമാര്യത്തിന്‍ ആരാധകനായി

എങ്കിലും ചിലപ്പോള്‍ നീയെന്‍ അടുത്ത് വരുമ്പോള്‍

നാം ആലിംകനബദ്ധരാകുമ്പോള്‍ 

ഞാന്‍ അറിയാതെ പറയുന്നു 

നീയിനിയെങ്ങും പോകരുതേ

എന്‍റെ നിദ്രകളെ കാക്കാണമേ..............     

1 comment:

  1. avavsanam prarthana aayipoyo??:) anyway good start...al the best..novel ennu purathirakkum?

    ReplyDelete